Latest NewsNewsGulf

കുവൈറ്റ് അധികാരികള്‍ ശുദ്ധികലശം നടത്താനുള്ള ഒരുക്കത്തില്‍ : എട്ട് ലക്ഷം വിദേശികളെങ്കിലും പുറത്തായേക്കും

 

കുവൈറ്റ്: വിദേശജനസംഖ്യ കുറയ്ക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കുവൈറ്റ് മന്ത്രാലയം ആരംഭിച്ചു. ഇതോടെ എട്ടുലക്ഷം വിദേശികള്‍ പുറത്തായേക്കുമെന്നാണ് സൂചന.

മാരകമായ പകര്‍ച്ചവ്യാധി അസുഖങ്ങള്‍ പിടിക്കപ്പെട്ടവരും വിസാ കച്ചവടക്കാരുടെ കെണിയില്‍പ്പെട്ടവരെയും നാടുകടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രഖ്യാപിത നിതാഖാത്തിന് സമാനമായി കര്‍ശനനടപടികള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം. എങ്കിലും മാനുഷിക പരിഗണന നല്‍കി ക്രമീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം ആഭ്യന്തരമന്ത്രാലയവും മാന്‍പവര്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായി രൂപവത്കരിക്കുന്ന കമ്മിറ്റിക്കായിരിക്കും.

റിപ്പോര്‍ട്ട് അനുസരിച്ച് എട്ടുലക്ഷത്തോളം വരുന്ന അടിസ്ഥാനവര്‍ഗ തൊഴിലാളികളെ നാടുകടത്തുന്നതിന് സര്‍ക്കാരിന് സാധിച്ചാല്‍, നിലവിലുള്ള വിദേശ ജനസംഖ്യ 2.2 ദശലക്ഷത്തില്‍ 1.4 ദശലക്ഷമായി കുറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button