ലക്നൗ: ക്ലാസില്‍ പേരു വിളിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതിന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മർദ്ദിക്കുന്ന വീഡിയോ പുറത്ത്. അധ്യാപിക വിദ്യാര്‍ഥിയെ 40 തവണയിലേറെ മര്‍ദ്ദിക്കുന്നതായി വീഡിയോയിൽ കാണാം. ലക്നൗവിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ക്ലാസിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിദ്യാര്‍ഥിയുടെ ഇരു കവിളുകളിലും രണ്ടു കൈകളും ഉപയോഗിച്ച് മാറിമാറി തുടര്‍ച്ചയായി രതിക വി. ജോണ്‍ എന്ന അധ്യാപിക മർദ്ദിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. തുടര്‍ന്ന് വിദ്യാര്‍ഥിയെ ഇവര്‍ നിലത്തിട്ടു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്കൂളില്‍നിന്ന് വീട്ടിലെത്തിയ വീട്ടിലെത്തിയ കുട്ടിയുടെ മുഖം വീങ്ങിയിരിക്കുന്നതും കുട്ടി ക്ഷീണിതനായിരിക്കുന്നതും കണ്ട രക്ഷിതാക്കള്‍ കാര്യമന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് പ്രധാനാധ്യാപകനെ സമീപിക്കുകയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയുമായിരുന്നു. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയില്‍ അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
#WATCH Teacher of Lucknow’s St. John Vianney High School repeatedly slaps a student for not standing up on attendance call pic.twitter.com/DWlPfLhS1I
— ANI UP (@ANINewsUP) August 31, 2017
Post Your Comments