ന്യൂഡല്‍ഹി: ആഡംബര കാറുകളുടെ മേലുള്ള സെസ് വന്‍ തോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. ആഡംബര കാറുകള്‍ക്ക് ചരക്ക്-സേവന നികുതിക്ക് (ജി.എസ്.ടി.) പുറമേ ഏര്‍പ്പെടുത്തിയിരുന്ന സെസില്‍ 10 ശതമാനംവരെ വര്‍ധന ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇതുസംബന്ധിച്ച് സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സിന് ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.
നിലവില്‍ 15 ശതമാനമാണ് ഇടത്തരം, വലിയ ആഡംബര കാറുകള്‍ക്ക് ജി.എസ്.ടി. കൗണ്‍സില്‍ നഷ്ടപരിഹാര സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ സെസ് 25 ശതമാനംവരെ വര്‍ധിപ്പിക്കാനാണ് ഓര്‍ഡിനന്‍സിലെ നിര്‍ദേശം. ഇതിനായി ജി.എസ്.ടി. (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) ചട്ടം 2017 ഭേദഗതി ചെയ്യാനാണ് തീരുമാനം.
ആഡംബര ഇനങ്ങള്‍ക്ക് കാര്യമായ തോതില്‍ വിലക്കുറവ് ഉണ്ടാകരുതെന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 13 പേര്‍ക്കുവരെ യാത്രചെയ്യാവുന്ന വലിപ്പമുള്ള മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഈ സെസ് ബാധകമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments