മൊബൈല്‍, ഡെസ്‌ക്ടോപ്പ് പതിപ്പുകളിലെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തിയും ലോഗോ പരിഷ്കരിച്ചും യൂട്യൂബ്. യൂട്യൂബിന്റെ സ്വന്തം പ്ലേ ബട്ടണ്‍ അക്ഷരങ്ങള്‍ക്ക് മുമ്പ് വരുന്ന വിധത്തിലാണ് പുതിയ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ബുധനാഴ്ച മുതല്‍ മൊബൈല്‍ ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ പുതിയ മാറ്റങ്ങള്‍ കാണാനാവും.
മൊബൈൽ ആപ്പിൽ, നാവിഗേഷൻ ടാബ് സ്ക്രീനിനു താഴേയ്ക്കു മാറ്റി.പുതിയ ലൈബ്രറിയും അക്കൗണ്ട്സ് ടാബുകളും കൊണ്ടുവന്നിട്ടുണ്ട്.വീഡിയോകൾ പ്ലേ ചെയ്യുന്ന വേഗത കൂട്ടുവാനും കുറയ്ക്കുവാനും ഇനി സാധിക്കും. ഈ സൗകര്യം ഡെസ്ക്ടോപ്പ് പതിപ്പുകളിലും ലഭ്യമാണ്.
മുൻ വീഡിയോ കാണാനും അടുത്ത വീഡിയോ കാണാനും ഇനി സ്‌ക്രീനിൽ ഇടത്തോട്ടും വലത്തോട്ടും സ്വൈപ്പു ചെയ്‌താൽ മതി. ഈ ഫീച്ചർ നിലവിൽ വരാൻ ഇനിയും ദിവസങ്ങളെടുക്കും.
Post Your Comments