ചെന്നെ: യൂണിഫോമില്‍ ആര്‍ത്തവ രക്തം പുരണ്ടുവെന്നാരോപിച്ച് അധ്യാപികയുടെ അധിക്ഷേപത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്.ആർത്തവ രക്തം കുട്ടിയുടെ യൂണിഫോമിലും ബഞ്ചിലും പുരണ്ടതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്.
ഏഴാം ക്ലാസുകാരിയാണ്(12) ഇരുപത്തിയഞ്ചടി ഉയരമുള്ള കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. യൂണിഫോമില്‍ ആര്‍ത്തവ രക്തം പുരണ്ടുവെന്ന് പറഞ്ഞ് അധ്യാപിക തന്നെ ക്രൂരമായി കളിയാക്കിയതായി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പെണ്‍കുട്ടി പാഡ് മാറ്റാന്‍ വാഷ് റൂമില്‍ പോകാന്‍ അനുവാദം ചോദിച്ചെങ്കിലും ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അധ്യാപിക മറ്റു കുട്ടികളുടെ മുന്നില്‍ വെച്ച് ആവശ്യപ്പെടുകയായിരുന്നു.
കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് :
Post Your Comments