Latest NewsKeralaNews

സുനന്ദ പുഷ്കർ കേസ് : റിപ്പോർട്ടിന് രണ്ട് ആഴ്ച കൂടി സമയം

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു.കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി കോടതി വിലയിരുത്തണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി)സഞ്ജയ് ജയിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്.2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ 2017 പകുതിയിലാണ്. മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button