![](/wp-content/uploads/2017/08/serial-774x405.jpg)
ഒന്‍പത് വയസ്സായ ആണ്‍കുട്ടിയും 18 വയസ്സായ സ്ത്രീയും തമ്മിലുള്ള പ്രണയബന്ധം പ്രമേയമായി വരുന്ന വിവാദ സീരിയല്‍ പ്രദര്‍ശനം അവസാനിപ്പിച്ചു. ‘പഹരേദാര്‍ പിയാ കീ’ എന്ന സീരിയല്‍ സോണി ടി.വി നിര്‍ത്തിവെച്ചത്. ഒട്ടും പുരോഗമനപരമല്ലാത്തതും ബാല്യവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് എന്ന കാരണത്താല്‍ പരിപാടി വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്ഹോ ഫൗണ്ടേഷനാണ് സീരിയലിനെതിരെ ആദ്യം പരാതിയുമായി രംഗത്തെത്തിയത്. അശ്ളീലവും കുട്ടികള്‍ക്ക് യോജിക്കാത്തതുമായ സീരിയല്‍ ഉടന്‍തന്നെ നിരോധിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കൂടാതെ ഒരു ലക്ഷം പേര് ഒപ്പുവെച്ച പരാതി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ജയ്ഹോ ഫൗണ്ടേഷന് അയച്ചുകൊടുക്കുകയും ചെയ്തു. പരിപാടിക്കെതിരെ നടപടിയെടുക്കമെന്നാവശ്യപ്പെട്ട് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ളയിന്റ് കൗണ്‍സിലിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരിപാടി പ്രൈം ടൈമില്‍ നിന്ന് മാറ്റുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ സീരിയലിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു.
Post Your Comments