മുംബൈ: മുംബൈയില്‍ മഴയ്ക്ക് ശമനമായതോടെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. വെള്ളം താഴ്ന്നതോടെ ഗതാഗതം പൂര്‍വസ്ഥിതിയിലായി. ട്രെയിനുകളും ഓടിത്തുടങ്ങി. ചൊവ്വാഴ്ച്ചയെ അപേക്ഷിച്ച് ചെറിയതോതിലുള്ള മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. 2005 ജൂലായ് 26ന് ശേഷമുള്ള ഏറ്റവും ശക്തവും ദൈര്‍ഘ്യമേറിയതുമായ മഴയ്ക്കാണ് മുംബൈ ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്.
30സെമി മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ശക്തമായ കാറ്റും അകമ്പടിയായുണ്ടായിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ നഗരത്തിന്റെ മിക്കഭാഗങ്ങളിലും ഗതാഗതം പാടേ സ്തംഭിച്ചു.ലോക്കല്‍ ട്രെയിനില്‍ കുടുങ്ങിയവര്‍ മണിക്കൂറുകളോളം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഓഫീലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുറപ്പെട്ടവര്‍ യാത്ര അവസാനിപ്പിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാനാവാതെ പലയിടങ്ങളിലും ഒറ്റപ്പെട്ടു.
12 വര്‍ഷത്തിനിടയ്ക്ക് പെയ്ത ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയ ചൊവ്വാഴ്ച്ച നഗരത്തിന് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. കനത്ത മഴയില്‍ മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവണ്ടി, റോഡ്, വിമാന ഗതാഗതങ്ങളെല്ലാം സ്തംഭിച്ചുിരുന്നു. അടിയന്തിര ആവശ്യങ്ങളില്ലെങ്കില്‍ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പൊതു ജനത്തിന് നല്‍കിയ നിര്‍ദേശം. ഇന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments