Latest NewsKeralaNews

സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രിയോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിനോട് ആറു ചോദ്യങ്ങളുമായാണ് രമേശ് ചെന്നിത്തല രംഗത്തുവന്നിരിക്കുന്നത്.
സര്‍ക്കാറും സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളുമായി ഒത്തുകളിച്ചു ഒടുവില്‍ സാധാരണക്കാരന്റെ കുട്ടികളെ മെഡിക്കല്‍ മേഖലയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് രമേശ് ചെന്നിത്തല ആറ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

1.ഡിസംബര്‍ 2016ല്‍ അഡ്മിഷന്‍ നടപടികള്‍ എന്തുകൊണ്ട് ആരംഭിച്ചില്ല?

2.നീറ്റ് മെറിറ്റ് വന്നപ്പോള്‍ ഇവര്‍ക്ക് ഇതിന്റെ പ്രോസസ് ഡിസംബറില്‍ ആരംഭിക്കാമായിരുന്നു പക്ഷെ എന്തുകൊണ്ട് അത് ആരംഭിച്ചില്ല?

3. ഫീസ് നിര്‍ണയ കമ്മിറ്റി രാജേന്ദ്രബാബുവിനെ നിയമിച്ചു ആ രാജേന്ദ്രബാബു കമ്മിറ്റി മാനേജ്‌മെന്റുകളോട് ഫീസ് നിര്‍ണ്ണയത്തിന് ആധാരമായ രേഖകള്‍ സമയബന്ധിതമായി നല്‍കണമെന്ന് എന്തുകൊണ്ട് നിര്‍ബന്ധിച്ചില്ല?

4. സ്വാശ്രയ മാനേജുമെന്റുകള്‍ ഫീസ് നിര്‍ണ്ണയിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചില്ല എന്ന് ഈ സര്‍ക്കാരിന് സുപ്രിം കോടതിയില്‍ ബോധ്യപ്പെടുത്താന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല ?

5. ഈ സംസ്ഥാനത്തെ അഞ്ച്‌ലക്ഷം രൂപ ഫീസ് നിര്‍ണ്ണയിച്ച് ഹൈക്കോടതി നല്‍കിയിട്ടും പ്രവേശനം നടത്താതെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാശ്രയ മാനേജുമെന്റുകളുമായി എന്തിന് ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ച നടത്തിയ ആരെങ്കിലും ഇപ്പോള്‍ സര്‍ക്കാരിനൊപ്പം ഉണ്ടോ ?

6. ബോണ്ടിന് പകരം ഗ്യാരണ്ടി വേണം എന്ന് മാനേജ്‌മെന്റ് പറഞ്ഞപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് എന്ത് കൊണ്ട് കുട്ടികള്‍ക്ക് വേണ്ടി ഗ്യാരണ്ടി നിന്നില്ല?

shortlink

Related Articles

Post Your Comments

Related Articles


Back to top button