Latest NewsIndiaNews

കോൺഗ്രസ് സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുല്‍ഗന്ദിന്‍റെ വീടുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. സെക്രട്ടറിയുടെ ഡല്‍ഹിയിലേയും ബംഗളൂരുവിലേയും വസതികളിലാണ് റെയ്‌ഡ്‌ നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഉൗര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ വീടുകളില്‍ നടത്തിയ പരിശോധനകളുടെ പശ്ചാത്തലത്തിലാണ് വിജയ് മുല്‍ഗന്ദിന്‍റെ വീടുകളിലും പരിശോധന നടത്തുന്നത്.

ഓഗസ്റ്റ് രണ്ടിനു ശിവകുമാറിന്‍റെ ഓഫീസുകളിലും ഡല്‍ഹിയിലേയും ബംഗളൂരുവിലേയും വസതികളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 10 കോടി രൂപയാണ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button