KeralaLatest NewsNewsGulf

ഒടുവിൽ നാരായണൻ നാട്ടിലേക്ക്

അല്‍ഹസ്സ: നിയമപോരാട്ടങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാരായണന്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

അല്‍ഹസ്സ മസ്രോയിയയില്‍ കട നടത്തുകയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി നാരയണൻ, ഇക്കാമ പുതുക്കി നൽകുന്നതിനായി നല്ലൊരു തുക സ്പോൺസറെ ഏൽപ്പിച്ചിരുന്നു. എന്നാൽ സ്പോൺസർ ഇക്കാമ പുതുക്കി നൽകിയില്ലെന്ന് മാത്രമല്ല, നാരായണനെ “ഹുറൂബാ”ക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന്‍ നാരായണന്‍ നവയുഗം അല്‍ഹസ്സ മേഖല ഭാരവാഹികളായ ഇ.എസ്.റഹിം തൊളിക്കോട്, സമീർ എന്നിവരെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു. നവയുഗം ഭാരവാഹികള്‍, അൽ ഹസജാലിയാത്തിലെ മലയാള വിഭാഗം മേധാവി നാസർ മദനി എന്നിവരുടെ സഹായത്തോടെ നാരായണന്‍ ലേബര്‍ കോടതിയില്‍ സ്പോന്സര്‍ക്കെതിരെ കേസ് കൊടുത്തു.
രണ്ടു മാസത്തെ കേസ് നടപടികള്‍ക്ക് ഒടുവില്‍ നാരായണന്റെ ഹുറൂബ് നീക്കി ഫൈനൽ എക്സിറ്റ് വിസ അടിച്ചു, വിമാന ടിക്കറ്റും നൽകാൻ കോടതി സ്പോൺറോട് നിർദേശിച്ചു.

തുടർന്ന് സ്പോൺസർ നൽകിയ ടിക്കറ്റുമായി നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന്. എന്നാല്‍ എയർപോർട്ടിൽ എത്തിയപ്പോഴാണ്, സ്പോന്‍സര്‍ ഹുറൂബ് മാത്രമെ മാറ്റിയിട്ടുള്ളൂ എന്നും, എക്സിറ്റ് അടിച്ചില്ലെന്നും മനസിലാകുന്നത്.യാത്ര മുടങ്ങിയതിനെ തുടർന്ന് നവയുഗം പ്രവർത്തകരുടെ സഹായത്തോടെ സ്പോൺസുമായി ബന്ധപ്പെടുകയും എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

സ്പോൺസർ നൽകിയ ടിക്കറ്റ് പാഴായതിനാല്‍ നാരായണൻ സ്വന്തം ചിലവില്‍ ടിക്കറ്റ് വാങ്ങുകയായിരുന്നു. സ്പോൺസറുടെ അനാസ്ഥക്കെതിരെ വീണ്ടും ലേബർ കോടതിയെ സമിപിക്കാമായിരുന്നിട്ടും, വിധി വരുന്നതിന് കാലതാമസം നേരിടേണ്ടി വരുമെന്നതിനാൽ നാരയണൻ അതിന് മുതിർന്നില്ല.

നവയുഗം സാംസ്കാരിക വേദി മസറോയിയ യൂണിറ്റ് അംഗമായ നാരായണന് യാത്രരേഖകൾ മേഖല സെക്രട്ടറി ഇ.എസ് .റഹിം തൊളിക്കോട് കൈമാറി. സുൽഫി വെഞ്ഞാറമൂട്, ബിജു മലയടി, ബദർ കുളത്തപ്പുഴ, എന്നിവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button