തിരുവനന്തപുരം: പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നടന്ന എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയിലെ വിവാദ ചോദ്യങ്ങള്‍ പിഎസ്‌സി നീക്കിയേക്കും. പൊതുവിജ്ഞാനം വിഭാഗത്തിലെ ചോദ്യങ്ങളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണിത്. ബുധനാഴ്ച ചേരുന്ന പരീക്ഷ മോണിറ്ററിങ് സമിതി ഈ വിഷയം പരിഗണിക്കും.
പരീക്ഷ റദ്ദാക്കുന്നതിന് പകരം വിവാദമുണ്ടാക്കിയ ചോദ്യങ്ങള്‍ പിന്‍വലിച്ച് പരിഹാരം കാണുകയാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, എത്ര ചോദ്യങ്ങള്‍ പിന്‍വലിക്കുമെന്നതിനെക്കുറിച്ച് ഇതുവരെയും ധാരണയിലെത്തിയിട്ടില്ല. മധ്യ അറ്റ്‌ലാന്റിക് പര്‍വതനിരയുടെ നീളം, കിഴക്കന്‍ അയര്‍ലന്‍ഡില്‍ 1922-ല്‍ രൂപവത്കരിച്ച സ്‌റ്റേറ്റ്, ദക്ഷിണാര്‍ധ ഗോളത്തിലുണ്ടായിരുന്ന വന്‍കര, 1945-ല്‍ സോവിയറ്റ് സേന ഉപരോധിച്ച ജര്‍മന്‍ തലസ്ഥാനം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് വിവാദമായത്. സുഡാനിലെ നീഗ്രോകളുമായി ബന്ധപ്പെട്ട ചോദ്യം വംശീയാധിക്ഷേപമാണെന്ന ആരോപണവുമുയര്‍ന്നു. രണ്ടുലക്ഷത്തിലേറെ ആളുകള്‍ പരീക്ഷ എഴുതി.
Post Your Comments