ഇസ്മായിലിന്റെ കുസൃതികള്‍ ആദ്യംതൊട്ടേ മാതാപിതാക്കളെ സന്തോഷപ്പെടുത്തി. എന്നാല്‍ ചില രാത്രികളില്‍ ഇബ്രാഹിം നബി സ്വപ്നം കണ്ടു ഞെട്ടിയുണരും. വീണ്ടും വീണ്ടും ഒരേ സ്വപ്നം കാണാന്‍ തുടങ്ങിയപ്പോള്‍ ഇബ്രാഹിം കാരണം കണ്ടെത്തി. ദൈവത്തിനോട് ചെയ്ത കരാര്‍ താന്‍ മറന്നുപോയിരിക്കുന്നു എന്ന് കണ്ടെത്തി.
കുറ്റബോധം മനസ്സില്‍ ഇബ്രാഹിമിനെ അലട്ടി. തുടര്‍ന്ന് ദൈവമാര്‍ഗത്തില്‍ മകനെ ബലി നല്‍കാന്‍ തീരുമാനിച്ചു. ശേഷം തീരുമാനം മകനോടുതന്നെ പറഞ്ഞു. ഖുറാന്‍ മുപ്പത്തിമൂന്നാം അദ്ധ്യായം നൂറ്റി മൂന്നാം വാക്യം,’ ഇബ്രാഹിം മകനോട് പറഞ്ഞു ഓ മകനെ ദൈവ മാര്‍ഗത്തില്‍ നിന്നെ ബലി നല്കാമെന്ന് കരാര്‍ ചെയ്തിരുന്നു മകനെ നിന്‍റെ അഭിപ്രായം എന്താണ് ? ‘
വളരെ സൗമ്യമായി ഇസ്മായില്‍ മറുപടി നല്‍കി ‘ പിതാവിന്റെ കല്പനക്ക് വളരെ ക്ഷമയോടെ ഞാന്‍ വഴിപ്പെടുന്നു ‘ അങ്ങിനെ ബലി നല്‍കാന്‍ മകനെയും കൂട്ടി ഇബ്രാഹിം പോയി. എന്നാല്‍ ഈ സന്ദര്‍ഭം മുതലെടുത്തു പിശാചു പിന്നില്‍ കൂടി. കല്ലെറിഞ്ഞുകൊണ്ട് പിശാചിനെ ഇബ്രാഹിം ആട്ടിയോടിച്ചു.
ഇതിനെ അനുസ്മരിച്ചാണ് ജംറകളില്‍ ഹാജിമാര്‍ കല്ലെറിയുന്നത്. തുടര്‍ന്ന് ദൈവപരീക്ഷണത്തില്‍ വിജയിച്ച ഇബ്രാഹിം സ്വര്‍ഗ്ഗലോകത്തുനിന്നും ദൈവദൂതന്‍ ജിബിരീല്‍ കൊണ്ടുവന്ന ബലി മൃഗത്തെ അറുത്തു ദൈവത്തിനു സ്തുതി പാടി.
Post Your Comments