ജനക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് തന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡോക്ടർ വാസുകി.ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ ഭരണച്ചുമതല ഏറ്റെടുത്ത ഡോക്ടർ വാസുകിയോടൊപ്പം
എ.ഡി.എം. ജോണ്‍സാമുവല്‍, സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ എന്നിവരും ഉണ്ടായിരുന്നു.
ഹരിതകേരളം’ എന്ന ആശയം പ്രാവർത്തികമാക്കുകയും
ശുചിത്വകേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്യുമെന്നു ഡോക്ടർ വാസുകി അറിയിച്ചു.അച്ചടക്കത്തിന്റെ കാര്യത്തിലും കര്ശനനിലപാടെടുക്കുമെന്നു അറിയിച്ച ജില്ലാ കളക്ടർ
ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയശേഷം വിവിധ വകുപ്പ് സെക്രട്ടറിമാരേയും പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരേയും സന്ദര്‍ശിച്ചു.
Post Your Comments