Latest NewsNewsIndia

തല ഒട്ടിപിടിച്ച ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ തുടങ്ങി: 40 വിദഗ്ധ ഡോക്ടര്‍മാര്‍

ഭുവനേശ്വര്‍: തല ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകളെ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. 40 വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. ന്യൂഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടക്കുന്നത്.

ഒറീസ കാന്ദമാല്‍ ജില്ലയിലെ മിലിപാട ഗ്രാമത്തില്‍ നിന്നുള്ള രണ്ടരവയസുകാരായ ജാഗ -ബാലിയ ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ ഒമ്പതുമണിക്കാണ് ആരംഭിച്ചത്. ഏഴുമണിക്കൂര്‍ നീണ്ടുനിന്ന ആദ്യഘട്ട ശസ്ത്രക്രിയ പൂര്‍ത്തിയായിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും ശസ്ത്രക്രിയയില്‍ പെങ്കടുക്കുന്നുണ്ട്.

ന്യൂറോസര്‍ജറി, കോസ്മറ്റിക് സര്‍ജറി, കാര്‍ഡിയോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ജൂണ്‍ 13 നാണ് ജാഗ-ബാലിയ ഇരട്ടകളെ എയിംസില്‍ പ്രവേശിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button