Latest NewsNewsIndia

തേജസ്വി യാദവിനെയും റാബ്രി ദേവിയെയും ആദായനികുതി വകുപ്പ് അഞ്ച് മണിക്കൂറിലേറെ ചോദ്യംചെയ്തു

പട്‌ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രിദേവി, മകന്‍ തേജസ്വി യാദവ്, മകള്‍ മിസ ഭാരതി എന്നിവരെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറിലേറെ നീണ്ടു. ബിനാമി സ്വത്ത് കേസുമായി ബന്ധപ്പെട്ടയായിരുന്നു ചോദ്യം ചെയ്യല്‍.

ആദായ നികുതി വകുപ്പിന്റെ ഓഫീസിലായിരുന്നു ഇവരെ ചോദ്യം ചെയ്യതത്. രാവിലെ പത്തോടെയാണ് ഇവര്‍ ആദായ നികുതി വകുപ്പിന്റെ ഓഫീസില്‍ ഹാജാരായത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയാണ് റാബ്രിദേവി. മുന്‍ ഉപമുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമാണ് തേജസ്വി. ആര്‍.ജെ.ഡി രാജ്യസഭാംഗമാണ് മിസ ഭാരതി. സുരക്ഷാ കാരണങ്ങളാല്‍ ഇവരെ ചോദ്യംചെയ്യുന്ന വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.

ലാലു പ്രസാദ് യാദവിന് ബിനാമി സ്വത്തിടപാട് ഉണ്ടെന്ന് ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആയിരുന്നു ഇത്.അതിനിടെ, ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ബി.ജെ.പി ആദായനികുതി വകുപ്പിനെ ദുരുപയോഗപ്പെടുത്തുകയാണെന്ന ആരോപണവുമായി ആര്‍.ജെ.ഡി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button