KeralaLatest NewsNews

അച്ഛനെ മകന്‍ തലയ്ക്കടിച്ച്‌ കൊന്നു

കണ്ണൂർ: കുടിയാന്മല പുലിക്കുരുമ്പയിൽ മദ്യലഹരിയിലായിരുന്ന മകൻ പിതാവിനെ അടിച്ചുകൊന്നു. കുടിയാന്മലയിലെ തുണ്ടത്തിൽ അഗസ്തി (80) ആണ് മകൻ ബേബിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

മദ്യപിച്ച് ലെക്കുകെട്ടു വീട്ടിലെത്തിയ ബേബി പിതാവുമായി കലഹിക്കുകയും പ്രകോപിതനായ ഇയാൾ അഗസ്തിയെ മർദ്ദിക്കുകയുമായിരുന്നു. ബഹളംകേട്ട് അയൽവാസികൾ എത്തിയപ്പോൾ അഗസ്തി അബോധാവസ്ഥയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു.

ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബേബിയെ നാട്ടുകാർ പിടികൂടി കുടിയാന്മല പൊലീസിൽ ഏൽപിച്ചു.

അന്നക്കുട്ടിയാണ് കൊല്ലപ്പെട്ട അഗസ്തിയുടെ ഭാര്യ. മറ്റുമക്കൾ: മേരി, ജോസ്, ആനിസ്, സോമി, ശെൽവി. കുടിയാന്മല പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button