Latest NewsIndiaNews

പ്രായമായവരെ കടുവകൾക്ക് കൊടുക്കുന്ന ഇന്ത്യൻ ഗ്രാമം : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പ്രായമായവരെ കടുവകൾക്ക് കൊടുക്കുന്ന ഇന്ത്യൻ ഗ്രാമം. ഉത്തർപ്രദേശിലെ ഗ്രാമത്തിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. പിലിഭിത് കടുവ സംരക്ഷണമേഖലയ്‌ക്ക് സമീപത്തുള്ള ഗ്രാമത്തിൽ നിന്നും കടുവകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിയതോടെ അധികാരികൾ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വ്യക്തമായത്. കഴിഞ്ഞ ഫെബ്രുവരി മുതൽ 8 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

അതിൽ അധികവും 55 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നത് അന്വേഷണത്തിന് കൂടുതല്‍ ബലം നല്‍കുന്നു. കൊല്ലപ്പെട്ട എട്ട് പേരുടെയും മൃതദേഹാവിശിഷ്ടങ്ങൾ അതിർത്തിയിലെ വയലുകളിൽ കണ്ടെത്തിയതോടെയാണ് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ കൂടുതൽ അന്വേഷണം നടത്താൻ തയ്യാറായത്.

ഇവിടെ കടുവകളാൽ കൊല്ലപ്പെടുന്നവർക്ക് സർക്കാർ നൽകുന്ന പണത്തിന് വേണ്ടി കുടുംബത്തിലെ പ്രായമായവരെ ഇവിടെയുള്ളവർ കടുവകൾക്കായി ഇട്ടുകൊടുക്കുന്നുവെന്നാണ് റിപ്പോർട്ട്. കുടുംബത്തിന് വേണ്ടി പണം ലഭിക്കുവാൻ സ്വയം മരിക്കാനും ഇവിടെയുള്ളവർ തയ്യാറാകുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. കടുവകൾ സ്വെെര്യവിഹരം നടത്തുന്ന സംരക്ഷണ കേന്ദ്രത്തിനുള്ളിൽ വച്ചു കൊല്ലപ്പെട്ടാൽ സർക്കാർ നൽകുന്ന നഷ്ടപരിഹാരം ലഭിക്കില്ല.

വനാതിർത്തിയിലെ ഗ്രാമങ്ങളിലോ കൃഷിസ്ഥലങ്ങളിലോ ആണു കൊല്ലപ്പെടുന്നതെങ്കിൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളു. അതിനാൽ കടുവ കൊന്നു തിന്നതിന് ശേഷം ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങൾ ബന്ധുക്കൾ വയലുകളിൽ കൊണ്ടുവന്നിടുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രം ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിക്കു.

shortlink

Related Articles

Post Your Comments

Related Articles


Back to top button