Latest NewsNewsInternational

പാക്കിസ്ഥാന്‍ യു.എസുമായുള്ള നയതന്ത്ര ബന്ധം നിറുത്തിവച്ചു

ഇസ്‌ളാമാബാദ്: അമേരിക്ക പാക്കിസ്ഥാനു എതിരെ നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് യുഎസുമായുള്ള നയതന്ത്ര ബന്ധം പാക്കിസ്ഥാന്‍ താല്‍ക്കാലികമായി നിറുത്തിവച്ചു. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ നയം പുറത്തിറക്കി കൊണ്ട് ട്രംപ് നടത്തിയ പ്രസ്താവനകളാണ് നയതന്ത്ര ബന്ധം നിറുത്തിവയ്ക്കുന്നത് കാരണമായത്. ഭീകരരെ സംരക്ഷിക്കുന്ന നിലപാട് പാക്കിസ്ഥാന്‍ തുടര്‍ന്നാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

 ഭീകരരെ സംരക്ഷിക്കുന്ന നടപടി തുടര്‍ന്നാല്‍ നഷ്ടമുണ്ടാവുക പാക്കിസ്ഥാന് മാത്രമായിരിക്കും. ഭീകരത തുടച്ച് നീക്കാനായില്ലെങ്കില്‍ പാക്കിസ്ഥാന് സൈനിക സഹായം നല്‍കുന്നതിനെ കുറിച്ച് അമേരിക്കയ്ക്ക് പുനര്‍വിചിന്തനം നടത്തേണ്ടി വരും. കോടിക്കണക്കിന് രൂപയാണ് പാകിസ്ഥാന് യു.എസ് നല്‍കുന്നത്. എന്നിട്ടും ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ ഗൗരവമായാണ് കാണുന്നതെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് സെനറ്റില്‍ അറിയിച്ചു.

ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച യു.എസ് ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറിയുടെ സന്ദര്‍ശനം പാകിസ്ഥാന്‍ മാറ്റിവയ്ക്കുകയും ചെയ്തു. ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്.

 

shortlink

Post Your Comments


Back to top button