Latest NewsKeralaNews

നയതന്ത്ര ബന്ധം : ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്തർ

ദോഹ: സൗദി,യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ നയതന്ത്ര ബന്ധം ഉപേക്ഷിച്ച് പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഇന്ത്യക്കാർ ഇക്കാര്യത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്തർ ഭരണകൂടം അറിയിച്ചതായി ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ എംബസി നൽകിയ കത്തിലാണ് ഖത്തർ ഭരണകൂടത്തിന്റെ മറുപടി ലഭിച്ചത്.

ആറു ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. തീവ്രവാദ സംഘടനകളോട് അനുഭാവം പുലർത്തുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളടക്കമുള്ളവർ വിച്ഛേദിച്ചത്.

ഗൾഫ് സർവീസുകൾക്കായി ബദൽ മാർഗങ്ങൾ ഏർപ്പെടുത്തി. പ്രതിസന്ധിയുണ്ടായാൽ ഇന്ത്യൻ വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എംബസി അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ അധിക സർവീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button