ലണ്ടന്‍ : കടലില്‍ നിന്ന് പ്രത്യേകതരത്തിലുള്ള മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കടല്‍തീരത്ത് ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് ശ്വാസതടസ്സം നേരിട്ടു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ കടല്‍ത്തീരത്ത് അവധി ആഘോഷത്തിനെത്തിയ നൂറുകണക്കിനു പേര്‍ക്കാണ് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈസ്റ്റ് സസെക്‌സിലെ ബര്‍ലിങ് ഗ്യാപ് ബീച്ചില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
കടലില്‍ നിന്നു തീരത്തേക്കു വീശിയ ‘നിഗൂഢ മൂടല്‍മഞ്ഞാ’ണ് ശ്വാസതടസ്സത്തിനു കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ശ്വാസതടസ്സവും കണ്ണെരിച്ചിലും പോലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. 130 പേരെങ്കിലും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ബീച്ചില്‍ ഉണ്ടായിരുന്നു. ‘മൂടല്‍മഞ്ഞ്’ രൂക്ഷമായതിനെത്തുടര്‍ന്ന് പത്തുമിനിറ്റിനകം കടല്‍ത്തീരം ഒഴിപ്പിച്ചു. പ്രദേശത്തുള്ളവരോട് വീടും ജനാലും അടച്ചിടണമെന്നുംം നിര്‍ദേശിച്ചു. പ്രദേശവാസികളോടെല്ലാം താത്കാലികമായി ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടു. ബീച്ചിലേക്ക് പോകരുതെന്ന് ട്വീറ്റിലൂടെ ഉള്‍പ്പെടെ മറ്റിടങ്ങളിലേക്ക് നിര്‍ദേശവും നല്‍കി. മൂടല്‍മഞ്ഞിന് ക്ലോറിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് ശ്വാസതടസ്സം നേരിട്ടവര്‍ പറയുന്നു. കിഴക്ക് ഹാസ്റ്റിങ്‌സ് ഭാഗത്തേക്ക് ‘മഞ്ഞ്’ നീങ്ങുന്നതായും പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഫ്രാന്‍സില്‍ നിന്നാണ് കടല്‍കടന്ന് ‘മൂടല്‍മഞ്ഞ്’ എത്തുന്നതെന്നാണ് നിഗമനം. നേരത്തേ ഇരുനൂറിലേറെ പേരെ ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ എവിടെ നിന്നാണെന്നറിയാതെയുള്ള ‘മൂടല്‍മഞ്ഞിന്റെ’ വരവ് ഇതാദ്യമായാണ്. ഏതെങ്കിലും ജലശുദ്ധീകരണശാലയില്‍ നിന്ന് വാതകം ചോര്‍ന്നതാണോ എന്നാണ് സസെക്‌സ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രദേശത്തെ ജലശുദ്ധീകരണശാലകളിലൊന്നും ക്ലോറിന്‍ ഉപയോഗിക്കുന്നുമില്ല. പാരിസ്ഥിതിക സംഘടനകളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments