തിരുവനന്തപുരം: പ്രശസ്ത സിനമാ താരം മോഹൻലാലിനു ഡോക്ടറേറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചു. സിനിമാ മേഖലയിലെ സംഭാവനങ്ങളെ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകുന്നതെന്ന സർവകലാശാല അറിയിച്ചു. മോഹൻലാലിനു പുറമേ പി.ടി. ഉഷ, ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ യാസിമി എന്നിവർക്കും ഡോക്ടറേറ്റ് നൽകും. തങ്ങളുടെ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളും സേവനങ്ങളും നേട്ടങ്ങളും പരിഗണിച്ചാണു ഡോക്ടറേറ്റ് നൽകുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
സെപ്റ്റംബർ 26നാണ് ഡോക്ടറേറ്റ് സമ്മാനിക്കുന്നത്. രാവിലെ 11ന് സർവകലാശാല കാമ്പസിലാണ് ഡോക്ടറേറ്റ് ദാന ചടങ്ങ്.
Post Your Comments