ന്യൂഡല്‍ഹി: ഇന്ത്യ ചൈനയേയും റഷ്യയേയും കീഴടക്കുമെന്ന് ചൈനീസ് പത്രം. ഇന്ത്യയുടെ ടെക്‌നോളജി അത്രവേഗം കുതിക്കുകയാണെന്നും ചൈന പറയുന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ അതിവേഗം കുതിക്കുകയാണ്. ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഇന്ത്യ തുടങ്ങി അഞ്ച് രാജ്യങ്ങളുടെ ബ്രിക്‌സ് ഇന്നൊവേറ്റീവ് കംപ്ലിറ്റീവ് റിലേഷന്‍ഷിപ്പ് റിപ്പോര്‍ട്ട് പുറത്തുവന്നു.
ശാസ്ത്രം, സാങ്കേതികം, സാമ്പത്തികം, സമൂഹ വികസനം തുടങ്ങി മേഖലകളില്‍ ഓരോ രാജ്യത്തിന്റെയും നിലവിലെ സ്ഥിതി വിലയിരുത്തുന്നതാണ് റിപ്പോര്‍ട്ട്.
ചൈന സയന്‍സ് ആന്റ് ടെക്‌നോളജി എക്‌സ്‌ചേഞ്ച് സെന്ററാണ് ബ്രിക്‌സ് ഇന്നൊവേറ്റീവ് കംപ്ലിറ്റീവ് റിലേഷന്‍ഷിപ്പ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016 ലെ ദേശീയ സമഗ്ര നവീകരണ കാര്യങ്ങളില്‍ ചൈന ഒന്നാം സ്ഥാനം നിലനിര്‍ത്തി. റഷ്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
അതേസമയം, 2025-2030 കാലഘട്ടത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഗണ്യമായ വര്‍ധന കാണിക്കുമെന്നാണ് പ്രവചനം. നിലവില്‍ റഷ്യയുടെ വളര്‍ച്ചാ നിരക്ക് താഴുകയാണ്.
Post Your Comments