കൊച്ചിയില്‍ യുവ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനാ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമ ‘രാമലീല’യുടെ കാര്യവും അനിശ്ചിതത്വത്തിലായി. ദിലീപ് ഈ കേസില്‍ അറസ്റ്റിലായതോടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പല പ്രോജക്ടുകളുടെ കാര്യങ്ങളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. രാമലീലയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു, പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലായിരുന്നപ്പോഴാണ് ദിലീപിന്റെ അറസ്റ്റ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ രാമലീലയുടെ കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ലയെന്നും താമസിയാതെ പടം പുറത്തിറക്കാമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും നിര്‍മ്മാതാവ് ഒരു പ്രമുഖ മാധ്യമത്തിനോട് പ്രതികരിച്ചിരുന്നു.എന്നാല്‍ ഈ സാഹചര്യത്തില്‍ ഇനി രാമലീല എന്ന് തീയേറ്ററുകളിലെത്തിക്കാനാവുമെന്ന് അതിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ തനിയ്ക്ക് മാത്രം തീരുമാനിക്കാവുന്ന കാര്യമല്ലയെന്നും സംഘടനാ പ്രതിനിധികളോടൊക്കെ ആലോചിച്ച് മാത്രമേ ചെയ്യാനാവൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘പുലിമുരുകന്’ ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച്, നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ജൂലൈ ഏഴിന് തീയേറ്ററുകളിലെത്തുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ റിലീസ് അണിയറക്കാര്‍ 21ലേക്ക് മാറ്റിയിരുന്നു. ദിലീപിന്റെ കേസ് അല്ല കാരണമെന്നും മറിച്ച് സാങ്കേതിക കാരണങ്ങളാലാണ് തീയതി മാറ്റമെന്നും അന്ന് അണിയറപ്രവര്‍ത്തകര്‍ വിശദീകരിച്ചിരുന്നു.
Post Your Comments