ജാമ്യമില്ല എന്നറിഞ്ഞപ്പോൾ ഭിത്തിയിൽ നെറ്റിയിടിച്ച് കരഞ്ഞ് ദിലീപ്. പുലര്‍ച്ചെ എഴുന്നേറ്റ ദിലീപ് വിധിയറിയാനുള്ള ആകാംക്ഷയിലായിരുന്നു. 10.20 ആയപ്പോഴേയ്ക്കും ദിലീപിനെ സൂപ്രണ്ട് റൂമിലേയ്ക്കു വിളിപ്പിക്കുകയും വിവരം അറിയിക്കുകയുമായിരുന്നു. എങ്കിലും ഒന്നും മിണ്ടാതെ ചോദിക്കാതെ പറഞ്ഞതൊക്കെ കേട്ടു നില്‍ക്കുകയായിരുന്നു ദിലീപ്.
ഇതിനിടയില്‍ അഭിഭാഷകന്റെ ഓഫീസില്‍ നിന്നു ജാമ്യം നിഷേധിച്ച വിവരം വിളിച്ച് അറിയിച്ചു. സൂപ്രണ്ടിന്റെ മുറിയില്‍ നിന്നു മടങ്ങിയെത്തിയ ദിലീപ് ഒരേ കിടപ്പിലായിരുന്നു. ആരോടും സംസാരിച്ചതുമില്ല, ഇടയ്ക്ക് ഭിത്തിയില്‍ തലയിടിച്ചു നെറ്റി മുറിയുകയും ചെയ്തു. അതേ സമയം പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments