Latest NewsAutomobile

പഴയ കാറുകൾ വാങ്ങാൻ പോകുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പഴയ കാറുകൾ വാങ്ങാൻ പോകുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക ;
 
# വിവിധ കമ്പനികളുടെ ഡീലര്‍മാര്‍ നേരിട്ടു നടത്തുന്നതും , പഴയ കാറുകള്‍ക്കു മാത്രമുള്ളതുമായ ഷോറൂമുകളില്‍ നിന്നോ ഉടമകളില്‍നിന്ന് നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ പഴയ കാറുകൾ സ്വന്തമാക്കാം.
# വാഹനത്തിനായി നിങ്ങള്‍ മാറ്റിവച്ച ബജറ്റും, എന്താവശ്യത്തിനാണോ അതിനനുസരിച്ചുള്ള മോഡലുകള്‍ വിപണിയിലെ വിലനിലവാരവും കണക്കാക്കി തിരഞ്ഞെടുക്കുക. പല ഇടങ്ങളില്‍ വില അന്വേഷിച്ച ശേഷം മാത്രം അവസാന തീരുമാനം എടുക്കുക. യൂസ്ഡ് കാര്‍ വെബ് സൈറ്റുകളെയും ആശ്രയിക്കുക.
# തിരഞ്ഞെടുക്കുന്ന മോഡലിന്റെ ഏതാനും വാഹനങ്ങള്‍ ഓടിച്ചു നോക്കുമ്പോൾ പരിചയമുള്ള മെക്കാനിക്കിനെയോ വിദഗ്ദ്ധനെയോ ഒപ്പം കൂട്ടുക.
# ഡീലര്‍മാരുടെ ഷോറൂമുകളിൽ ലഭ്യമായ കാറുകളെല്ലാം തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയവയും,മെയിന്റനന്‍സ്, സര്‍വീസ് വാറന്റി ലഭിക്കുന്നതുമായിരിക്കും.
# ഉടമകളില്‍ നിന്ന് നേരിട്ടാണ് വാങ്ങുന്നതെങ്കിൽ വാഹനം ഏതു സ്ഥിതിയിലാണോ അതിനനുസരിച്ച് വില പറയുക. ഒരേ ആള്‍ തന്നെ ഉപയോഗിച്ച് കുറഞ്ഞ ദൂരം മാത്രം ഓടിയിട്ടുള്ള വാഹനമാണെങ്കില്‍ ലാഭകരമാണ്. പത്രപ്പരസ്യം മുഖേന ഇത്തരം കാറുകൾ കണ്ടെത്താം.
# വാഹനം വില്‍ക്കാനുള്ള കാരണം, എത്ര കാലം ഉപയോഗിച്ചു എന്ന കാര്യങ്ങളും വില അറിയുന്നതിനൊപ്പം തന്നെ കൃത്യമായി ചോദിച്ച് മനസിലാക്കുക.
# ഒന്നില്‍ കൂടുതല്‍ ഡ്രൈവ് ചെയ്ത് കാറിന്റെ പെര്‍ഫോമെന്‍സ് വിലയിരുത്തണം. എന്‍ജിന്‍ കൃത്യമായി സ്റ്റാര്‍ട്ടാകുന്നുണ്ടോ, സ്റ്റിയറിങ് വൈബ്രേഷന്‍, ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനത്തിനുള്ള വിറയല്‍, അസ്വാഭാവികമായ ശബ്ദങ്ങള്‍, ബ്രേക്ക് മുതലായ കാര്യങ്ങൾ ഈ അവസരത്തിൽ പരിശോധിക്കാൻ മറക്കരുത്.
# സ്റ്റിയറിങ്ങിന് വൈബ്രേഷന്‍ ഉണ്ടെങ്കില്‍ വാഹനത്തിന്റെ മുന്‍വശത്ത് കാര്യമായ പ്രശ്നങ്ങളുണ്ടെന്നും,എന്‍ജിനാണ് വൈബ്രേഷനെങ്കില്‍ അതിന്റെ മൗണ്ടിങ് പൊട്ടുകയോ ഇളകുകയോ ചെയ്തിട്ടുണ്ടാവാമെന്ന് സംശയിക്കാം.
# 30 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്‌താൽ നേര്‍രേഖയില്‍ തന്നെയാണ് നിൽക്കുന്നതെന്ന് ഉറപ്പ് വരുത്തുക. അസ്വാഭാവികമായ ശബ്ദങ്ങളുണ്ടെങ്കില്‍ കൃത്യമായ മെയിന്റനന്‍സ് നടത്താത്ത വണ്ടിയാണെന്നുറപ്പിക്കാം. സ്പീഡോമീറ്ററും മൈലേജ് റെക്കോര്‍ഡറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
# ക്ലച്ച് റിലീസ് ചെയ്യുമ്പോള്‍ വാഹനം സ്മൂത്തായി മുന്നോട്ട് നീങ്ങണം ഗിയര്‍ മാറുമ്പോള്‍ വാഹനം മുന്നോട്ടു ചാടുന്നുണ്ടെങ്കില്‍ അത് ഗിയര്‍ പിന്നുകളുടെ പ്രശ്നം കൊണ്ടാവാം. ഇത് മാറുന്നതിന് ചെലവേറുമെന്നതിനാല്‍ വില കുറയ്ക്കാനാവശ്യപ്പെടാം. അല്ലെങ്കില്‍ ആ വാഹനം ഉപേക്ഷിക്കാം.
# എന്‍ജിനില്‍ നിന്നോ ഗിയര്‍ ബോക്സില്‍ നിന്നോ എക്സ്ഹോസ്റ്റ് പമ്പില്‍ നിന്നോ ഓയില്‍ ചോരുന്നുണ്ടോ എന്നു നോക്കണം. റെയ്സിങ്ങില്‍ അപശബ്ദങ്ങളോ നീലയോ കറുപ്പോ നിറത്തിലുള്ള പുകയോ ഇല്ലെങ്കിൽ അത് . കൃത്യമായി പരിപാലിക്കുന്ന എന്‍ജിനായിരിക്കും.
# കൃത്യമായ വില പഴയ കാറുകൾക്ക് നിശ്ചയിച്ചിട്ടില്ലെന്നതിനാലും മോശം ടയറുകളാണെങ്കിലും വില പേശലിന് അവസരമുണ്ട്.
# പെയിന്റിങ്ങിൽ അസ്വാഭാവികയതയുണ്ടോ എന്ന് സൂക്ഷിച്ചു നോക്കിയാൽ കണ്ടെത്താം. അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നതിനുള്ള സൂചനയാണ് ഇത് നൽകുന്നത് . ബാറ്ററിക്കു ചുറ്റുമുള്ള ഭാഗങ്ങളിൽ ആസിഡ് വീണ് ദ്രവിച്ചിട്ടുണ്ടെങ്കിൽ വാഹനം കൃത്യമായി മെയിന്റനന്സ് നടത്താറില്ലാത്തതാണെന്ന് ഊഹിക്കാം. ബാറ്ററി പഴയതാണെങ്കിൽ വില കുറച്ചു ചോദിക്കാം.
# കാലപ്പഴക്കവും ഓഡോ മീറ്ററിലെ മൈലേജും നോക്കി എത്ര കിലോമീറ്റർ വർഷത്തിൽ ഓടിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള കാർ വർഷത്തിൽ 14,000 – 18,000 കിലോമീറ്റർ ഓടിയവയാണെങ്കിൽ പ്രഥമ പരിഗണന നല്കാം. അതേസമയം ഓഡോമീറ്ററിൽ കൃത്രിമം കാണിക്കാൻ സാധ്യത ഉണ്ട് . ടയറിന്റെ തേയ്മാനം, അലൈന്‍മെന്റ് ബുഷും സ്പ്രിങ്ങും, ബെയറിങ്ങുകൾ എന്നിവയും നോക്കിയിരിക്കണം. മോശം ബെയറിങ്ങുകൾ മാറ്റാൻ ചെലവ് ഏറെയാണ്.
# ഓഡിയോ സിസ്റ്റം ഉണ്ടെങ്കിൽ അവ പ്രവർ ത്തിക്കുന്നതാണോ എന്ന് ഉറപ്പു വരുത്തണം. ലൈറ്റുകൾ ഡിപ്പറുകൾ കാബിൻ ലൈറ്റുകൾ , റിവേഴ്സ് – ബ്രേക്ക് ലൈറ്റുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
# കയറ്റം കയറുമ്പോള്‍ എസിയുടെ പ്രവര്‍ത്തനവും വാഹനത്തിന്റെ പിക്കപ്പും നോക്കണം.
# വാഹനം വാങ്ങാന്‍ പണം കൊടുക്കുന്നതിനു മുമ്പായി രജിസ്ട്രേഷന്‍ ബുക്ക്, ഇന്‍ഷുറന്‍സ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, റോഡ് ടാക്സ് തുടങ്ങിയ രേഖകൾ കൃത്യമായി പരിശോധിക്കണം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റാണോ എന്നറിയാൻ ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയാകും.
# എന്‍ജിന്‍ നമ്പറും ഷാസി നമ്പറും വാഹനത്തിന്റെ നമ്പറും രജിസ്ട്രേഷന്‍ ബുക്കിലേതുമായി യോജിക്കുന്നുണ്ടോ, ഏതു സംസ്ഥാനത്താണ് രജിസ്ട്രേഷന്‍, വാഹനം ഉപയോഗിക്കുന്ന സ്ഥലത്തേക്ക് രജിസ്ട്രേഷന്‍ മാറ്റിക്കിട്ടാന്‍ ഉടമ സഹകരിക്കുമോ, എന്നിവയും ചോദിച്ചറിയണം. ഇന്‍ഷുറന്‍സ് രേഖകളില്‍ നിന്ന് അപകടങ്ങളില്‍ ക്ലെയിം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അറിയാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button