Latest NewsNewsIndia

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കൗമാരക്കാരി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കൗമാരക്കാരി സുപ്രീം കോടതിയില്‍. സുപ്രീം കോടതി പീഡനത്തിനിരയായി ഗര്‍ഭിണിയായ കൗമാരക്കാരിയുടെ ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി പരിഗണിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

30 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് പതിമൂന്നുകാരിയുടെ അമ്മ അനുമതി തേടിയത്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് എസ്.എ.ബോധ്വെ, എല്‍.നാഗേശ്വര റാവു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് മുംബൈയിലെ സര്‍ ജെജെ ഗ്രൂപ്പ് ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഓഗസ്റ്റ് 31ന് കേസ് വീണ്ടും പരിഗണിക്കും. അതിനു മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ ബോര്‍ഡിനോടു കോടതി നിര്‍ദേശിച്ചു. 20 ആഴ്ചയ്ക്കുമേല്‍ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിനു കോടതിയുടെ വിലക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button