നാദാപുരം: യാത്രക്കാരെ സ്വന്തം അശ്രദ്ധ കൊണ്ട് മരണത്തിലേക്ക് തള്ളിവിടുന്ന ഡ്രൈവര്‍മാരുണ്ട്. എന്നാല്‍ തൂണേരിയില്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ച ഒരു ബസ് ഡ്രൈവര്‍ ഉണ്ട്. സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാണ് രഞ്ജിത്ത് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. ഇന്നും നാട്ടുകാര്‍ ആ യുവാവിനെ ഓര്‍ക്കുന്നു.
25 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന രഞ്ജിത്ത് തൂണേരിക്കാര്‍ക്ക് അനശ്വരനാണ്. തൊട്ടില്‍പ്പാലത്ത് നിന്ന് തലശ്ശേരിയിലേക്ക് പോകവെയാണ് അപകടം ഉണ്ടാകുന്നത്. ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 50 ഓളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു രഞ്ജിത്ത്.
തലശ്ശേരി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം വൈകീട്ട് തൊട്ടില്‍പ്പാലത്ത് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. യാത്രക്കാരെ രക്ഷിക്കാന്‍ രഞ്ജിത്ത് വലതുഭാഗത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
Post Your Comments