തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസിൽ സുപ്രീം കോടതി വിധി ഖേദകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. വിഷയത്തിൽ സർക്കാർ ആവുന്നതെല്ലാം ചെയ്തു. വിധി ജനങ്ങൾക്ക് മേലുള്ള മാനേജ്മെന്റുകളുടെ വിജയമാണ്. വിധി സർക്കാരിന് തിരിച്ചടിയല്ലെന്നു മന്ത്രി പറഞ്ഞു. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുമെന്നും ശൈലജ കൂട്ടിച്ചേർത്തു.
എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്കും 11 ലക്ഷം ഫീസ് വാങ്ങാമെന്ന് ഇന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഈടാക്കാമെന്നും കോടതി അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകി പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.
Post Your Comments