ന്യൂഡല്‍ഹി: കൊടും കുറ്റവാളിയെന്ന് പ്രഖ്യാപിച്ച സോനു ദാരിയാപൂരിന്റെ ജീവിതകഥ സിനിമാ കഥപോലെ വിചിത്രം. ഒരു ക്രമിനലിലേക്കുള്ള സോനു മാറിയതിന്റെ കഥയിങ്ങനെയാണ്. ലളിതമായ ദാരിയ്യാപൂര്‍ കലാന്‍ ഗ്രാമത്തിലാണ് സോനു വളര്‍ന്നത്. സോനുവിന്റെ കൂടെ മറ്റൊരു ആണ്‍കുട്ടികൂടി ആ ഗ്രാമത്തിലുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുവളര്‍ന്നു.
പിരിയാന്‍ പറ്റാത്ത കൂട്ടുകാരായി. സോനുവിന്റെ സുഹൃത്തിന്റെ പ്രണയമാണ് കുറ്റവാളിയിലേക്ക് കൊണ്ടെത്തിച്ചത്. പ്രണയത്തിലായ സുഹൃത്തിന് ജീവന്‍ കൊടുക്കേണ്ടിവന്നു. സംഭവത്തില്‍ തന്റെ സുഹൃത്തിനെ മരണത്തിലേക്ക് തള്ളിവിട്ടയാളെ സോനു കൊല്ലുകയായിരുന്നു. 1981 ല്‍ സത്യവാന്‍ ചക്രവര്‍ത്തിയായി ജനിച്ച സോനു ഡാരിയാപൂര്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ കുറ്റവാളിയാണ്. സോനുവിനെ പിടിച്ച് കൊടുത്താല്‍ അഞ്ച് ലക്ഷത്തിന്റെ പ്രതിഫലമാണ് ഡല്‍ഹി പോലീസ് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ മുജാഹിദ്ദീന്റെ തലവനെന്നും ഇയാളെ പറയുന്നു. സോനു ഒരിക്കലും പൊതുജന ശത്രു ആയിരുന്നില്ല. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ നടന്ന കൊലപാതകം, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങളിലാണ് സോനു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2010 ല്‍ പിന്നീട് അദ്ദേഹം നേപ്പാളിലേക്ക് മാറി.
ഈ വര്‍ഷം ഏപ്രില്‍ 30 ന് സോനുവും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്ന് നിവധി പേരെ വെടിവെച്ച് കൊന്നിരുന്നു. ഭൂപേന്ദര്‍ ദാരിയാപൂര്‍, സുഹൃത്ത് അരുണ്‍ ഷെട്ടി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വിജയ് സിങ് എന്നിവരെയാണ് വെടിവെച്ചു കൊന്നത്.
സോനുവും കൂട്ടാളികളും രണ്ട് ബൈക്കുകളിലും കാറിലുമായി വന്ന് നാഷണല്‍ മാര്‍ക്കറ്റിനു സമീപം ഒരു വാഹനത്തില്‍ ഇരിക്കുന്ന മൂന്ന് പേരെ വെടിവെച്ച് കൊല്ലുകയായിരുന്നു. 40 വെടിയുണ്ടകളാണ് ഇവര്‍ക്ക് നേരെ ഉതിര്‍ത്തത്. 2007 ലാണ് ഡല്‍ഹി പോലീസ് അദ്ദേഹത്തെ അവസാനമായി പിടികൂടിയത്. തലസ്ഥാനത്ത് ബൈക്കില്‍ സഞ്ചരിക്കുന്നതായിരുന്നു സോനുവിന്റെ പ്രധാന വിനോദം. രണ്ടുതവണ വിവാഹം കഴിച്ച സോനുവിന് നാല് കുട്ടികളുണ്ട്. 2008 ല്‍ തീഹാര്‍ ജയിലില്‍ സോനുവിന്റെ സഹതടവുകാരന് പറയാനുള്ളത് സോനുവിന് ആയുധങ്ങളോടുള്ള താല്‍പര്യത്തെ കുറിച്ചാണ്. ഒരു സിനിമാ കഥ പോലെ നീളുകയാണ് സോനുവിന്റെ ജീവിതം.
Post Your Comments