Latest NewsKeralaNews

കേരളത്തിൽ കഴിഞ്ഞ 5 വർഷങ്ങളായി കാണാതായവരുടെ ഞെട്ടിക്കുന്ന കണക്കുകൾ : എൻ ഐ എ സമഗ്ര അന്വേഷണത്തിന്

കരിപ്പൂർ: 2012 മുതൽ 2017 വരെ കേരളത്തിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായവരുടെ എണ്ണം ഞെട്ടിക്കുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതി പ്രകാരം കാണാതായവരുടെ ഔദ്യോഗിക കണക്ക് 650 ആണെങ്കിലും പരാതി നൽകാത്ത നിരവധി കേസുകൾ ഉള്ളതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഗൾഫിൽ കാണാതായവരുടെ ലിസ്റ്റ് എടുക്കാൻ എൻ ഐ എ കേരള ഇന്റലിജൻസിനോട് ആവശ്യപ്പെട്ടിരുന്നു.

2014 -2016 കാലഘട്ടത്തിൽ ഗൾഫിൽ കാണാതായവരുടെ എണ്ണം 338 ആണ്. ഇവരിൽ പലരുടെയും ബന്ധുക്കൾ കാണാതായതിനെ കുറിച്ച് പരാതി ഒന്നും നൽകിയിട്ടില്ലെന്നതും അന്വേഷണ സംഘത്തിന് ബോധ്യമായി. കാണാതായതിൽ 297 പേര് സ്ത്രീകളാണ്. ഇക്കൂട്ടത്തില്‍ സംസ്ഥാനം വിട്ടവരുടേയും മതം മാറിയവരുടേയും കണക്ക് പ്രത്യേകം ശേഖരിച്ചിരുന്നു.

കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നു കാണാതായ മലയാളികള്‍ ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാചര്യത്തിലാണ് കാണാതായ മറ്റുള്ളവരുടെയും വിവരങ്ങള്‍ എന്‍ ഐ എ ശേഖരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button