ചെന്നൈ: അണ്ണാ ഡിം.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികലയേയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരനേയും പുറത്താക്കാനുള്ള പ്രമേയത്തിന് പാര്‍ട്ടി അംഗീകാരം നല്‍കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനംഎടുത്തത്. ഇരുവരേയും പുറത്താക്കുന്നതിനുള്ള അന്തിമ തീരുമാനം ഉടന്‍ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് കൈക്കൊള്ളും.
ഇവരെ പുറത്താക്കുന്നതോടൊപ്പം അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള ജയ ടി.വി, നമത് എം.ജി.ആര്‍ മാഗസിന്‍ എന്നിവയും പാര്‍ട്ടി ഏറ്റെടുത്തു. എന്നാൽ ഇപിഎസ്-ഒപിഎസ് പക്ഷത്തിന്റെ ആദ്യ യോഗത്തില്‍ 40 എംഎല്‍എമാര്‍ വിട്ടുനിന്നതായാണ് റിപ്പോർട്ടുകൾ.നിലവില്‍ 23 എംഎല്‍എമാര്‍ തങ്ങള്‍ക്കൊഎഎം ഉണ്ടെന്നാണ് ദിനകരന്‍ പക്ഷം അവകാശപ്പെടുന്നത്.
ഇവരില്‍ 21 പേര്‍ ഇപ്പോഴും റിസോര്‍ട്ടില്‍ തുടരുകയാണ്. ഇന്നത്തെ യോഗത്തോടെ 90 പേര്‍ മാത്രമേ എടപ്പാടി പളനിസ്വാമിക്ക് ഒപ്പമുള്ളൂ എന്നാണ് വ്യക്തമാകുന്നത്. 17 പേര്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
Post Your Comments