റോത്തക്: ദേര സച്ഛാ സൗദ നേതാവ് യും ഗുര്‍മീത് റാം റഹീമിനു ഒപ്പം ജയലില്‍ കഴിയണമെന്ന ആവശ്യവുമായി ഹണി പ്രീത്. ജയിലിലേക്കുള്ള യാത്രയില്‍ ഗുര്‍മീതിനെ അനുഗമിച്ചിരുന്നു ഹണി പ്രീത്. ഇതോടെയാണ് ഹണി പ്രീതിന് കൂടുതലായി മാധ്യമ ശ്രദ്ധ ലഭിച്ചത്. ദേര സച്ഛയില്‍ ഗുര്‍മീതിനു ശേഷമുള്ള ശക്തി കേന്ദ്രം ഹണി പ്രീതാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.
ഗുര്‍മീതിന്റെ വളര്‍ത്തു പുത്രിയാണ് ഹണിപ്രീത്. ബലാത്സംഗക്കുറ്റത്തിന് 10 വര്‍ഷം ജയില്‍ വാസം അനുഭവിക്കേണ്ടിവന്ന ഗുര്‍മീതിനെ കൈവിടാന്‍ ഹണി തയ്യാറല്ല. ഗുര്‍മീതിനു ഒപ്പം താനും ജയലില്‍ കഴിയാമെന്നായിരുന്നു ഹണിയുടെ നിലപാട്.
ഇക്കാര്യം ഹണീപ്രീത് തന്നെ കോടതിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹണിപ്രീതിനെ തനിക്കൊപ്പം ജയിലില്‍ കഴിയാന്‍ അനുവദിക്കണമെന്ന ആവശ്യം ഗുര്‍മീതും ഉന്നയിച്ചു. അഭിഭാഷകന് വഴിയാണ് കോടതിയെ സമീപിച്ചതെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു മറുപടി.ജയിലില്‍ കഴിയുന്ന വ്യക്തിക്ക് കൂട്ടിനു ആളെ വേണമോ വേണ്ടയോ എന്ന വിഷയം കോടതി പരിഗണിക്കേണ്ട കാര്യമല്ല. ജയില്‍ അധികാരികളോ സര്‍ക്കാരോ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി ചൂണ്ടികാട്ടി.
കടുത്ത പുറം വേദനയും അസഹനീയമായ തലവേദനയും ഉള്ള ആളാണ് ഗുര്മീതെന്നാണ് ഹണിപ്രീത് പറയുന്നത്. അക്യുപ്രഷര്‍ വിദഗ്ദയായ തന്റെ സഹായം സ്വാമിക്ക് ജയിലില്‍ വേണ്ടിവരുമെന്നും അതിനാല്‍ തന്നെയും ജയിലില്‍ കൂടെ താമസിക്കാന്‍ അനുവദിക്കണമെന്നും അഭിഭാഷകന് മുഖേന നല്കിയ ഹര്‍ജിയില്‍ ഹണി പ്രീത് ചൂണ്ടികാണിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments