ഈ ഭക്ഷണങ്ങള്‍ ആരോഗ്യം, പക്ഷേ ചര്‍മ്മത്തിന് അപകടം ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം തന്നെ അതേ പ്രാധാന്യം സൗന്ദര്യത്തിനും നല്‍കണം. എന്നാല്‍ പലപ്പോഴും സൗന്ദര്യത്തില്‍ നമ്മള്‍ നല്‍കുന്ന പ്രാധാന്യം കുറഞ്ഞാല്‍ അത് ആരോഗ്യത്തെയും ബാധിക്കും. ആരോഗ്യത്തിന് നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളും സൗന്ദര്യത്തിന് വളരെ വലിയ വെല്ലുവിളിയാവുന്നതാണ്. പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ കണ്ണും പൂട്ടിയാണ് നമ്മള്‍ കഴിക്കുക. എന്നാല്‍ ഇത് പല തരത്തിലാണ് നിങ്ങളെ ബാധിക്കുക. എങ്ങനെയെല്ലാം ഏതൊക്കെ ഭക്ഷണങ്ങള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കും എന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇവ കഴിക്കുമ്പോള്‍ അത് ശ്രദ്ധിക്കേണ്ടതാണ്.
ധാന്യങ്ങള്‍
ധാന്യങ്ങള്‍ ആരോഗ്യത്തിന് വളരെ ഉത്തമമായിട്ടുള്ള ഒന്നാണ്. ഇത് ആരോഗ്യം സംരക്ഷിക്കുമെങ്കിലും ചര്‍മ്മത്തിന് ദോഷകരമായിട്ടുള്ള ഒന്നാണ്. ഇതിലുള്ള പഞ്ചസാരയുടെ അളവ് ചര്‍മ്മം തൂങ്ങാനും ചര്‍മ്മത്തില്‍ വരകളും ചുളിവുകളും വീഴാനും കാരണമാകും.
പാല്‍
പാല്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഒരു ഗ്ലാസ്സ് പാലെങ്കിലും ദിവസവും കുടിക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പാലിന്റെ ഉപയോഗം അധികമാവുമ്പോള്‍ ഇന്‍സുലിന്റെ അളവിനെ ഇത് ദോഷകരമായി ബാധിക്കും. ഇത് ചര്‍മ്മത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുത്തും. അതിലുപരി മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.
പഞ്ചസാര
മധുരം ആരോഗ്യത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ഇത് സൗന്ദര്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്നു.
ഉപ്പ്
ഉപ്പില്ലാത്ത പാചകം വളരെ ബുദ്ധിമുട്ടായിരിക്കും. ഭക്ഷണത്തിനൊന്നും ഉപ്പില്ലെങ്കില്‍ രുചി മാത്രമല്ല ആരോഗ്യം കൂടിയാണ് പ്രതിസന്ധിയിലാവുന്നത്. എന്നാല്‍ ഉപ്പ് അധികമായാല്‍ അത് ചര്‍മ്മത്തിനടിയില്‍ പോര്‍സ് ഉണ്ടാവാനും നിര്‍ജ്ജലീകരണം സംഭവിച്ച് അത് ചര്‍മ്മം വരണ്ടതാകാനും കാരണമാകുന്നു.
മദ്യം
മദ്യപിക്കുന്നവരാണ് ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്‍മാരും. മദ്യപാനം ഒരിക്കലും ശരീരത്തിന് നല്ലതല്ല. അനാരോഗ്യകരമായ ഒരു ശീലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല മദ്യപിക്കുന്നത് ചര്‍മ്മത്തെ എന്നന്നേക്കുമായി പ്രതിസന്ധിയിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
വെളിച്ചെണ്ണ
വെളിച്ചെണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. വെളിച്ചെണ്ണ ഉപയോഗം കൂടുതലായാല്‍ അത് മുഖത്ത് തന്നെ പ്രതിഫലിച്ച് കാണും. മുഖത്ത് എണ്ണമയം കൂടുതലായിരിക്കും.
ചോക്ലേറ്റ്
ചോക്ലേറ്റിന് ആരോഗ്യ ഗുണങ്ങള്‍ കൂടുതലുണ്ട്. എന്നാല്‍ ചോക്ലേറ്റ് കഴിക്കുന്നത് അധികമായാല്‍ അത് മുഖക്കുരുവിനെ വിളിച്ച് വരുത്തും. ചര്‍മ്മത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നു.
Post Your Comments