മുംബൈ: രാജ്യത്തെ ആശങ്കയിലാഴ്ത്തി മയക്കുമരുന്ന് ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറി കണ്ടെത്തി. മഹാരാഷ്ട്രയിലാണ് ഫാക്ടറി കണ്ടെത്തിയിരിക്കുന്നത്. സയന്‍സ് ബിരുദധാരിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ധഹനുവിലാണ് ഫാക്ടറി കണ്ടെത്തിയത്. മുംബൈയില്‍ നിന്നും 135 കിലോ മീറ്റര്‍ ദൂരത്താണ് ധഹനു. 18 ലക്ഷം രൂപ വിലരുന്ന 900 ഗ്രാം മെഫെഡ്രോണ്‍ ഫാക്ടറിയില്‍ നിന്നും കണ്ടെത്തി.
കൂടാതെ 41 ലക്ഷം രൂപ വില വരുന്ന രാസപദാര്‍ത്ഥങ്ങളും ഉപകരണങ്ങളും ഫാക്ടറിയില്‍ നിന്നും കണ്ടെടുത്തിരുന്നു. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ടാണ് ഫാക്ടറി പ്രവര്‍ത്തിച്ചുവന്നിരുന്നതെന്ന് പോലീസ് ഊഹിക്കുന്നു.
ആഗസ്റ്റ് 21ന് മയക്കുമരുന്ന് കച്ചവടക്കാരനായ നദീം ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് അയാളുടെ കൈയില്‍ നിന്നും ഒരു കിലോ മെഫെഡ്രോണ്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ഉല്പാദിപ്പിക്കുന്ന ഫാക്ടറി കണ്ടെത്തിയത്.
Post Your Comments