ന്യൂഡല്‍ഹി : ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നില്‍ ചൈന മുട്ടുമടക്കി. ദോക് ലായില്‍ കഴിഞ്ഞ രണ്ടരമാസമായി നിലനിന്നിരുന്ന സംഘര്‍ഷം പരിഹരിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രശ്നം രമ്യമായി പരിഹരിച്ചതോടെ ഇന്ത്യയും ചൈനയും പ്രദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കും.
അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മിക്കാന്‍ തുടങ്ങിയതിനു പിന്നാലെ ജൂണ്‍ 16നാണ് സംഘര്‍ഷം ഉടലെടുത്തത്. രണ്ടുമാസത്തോളം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ ദോക് ലായില്‍ മുഖാമുഖം നില്‍ക്കുകയായിരുന്നു. ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ തങ്ങള്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ചൈന. എന്നാല്‍ നയതന്ത്ര തലത്തില്‍ കരുക്കള്‍ നീക്കിയ ഇന്ത്യ ഒടുവില്‍ വിജയം കാണുകയായിരുന്നു.
Post Your Comments