Latest NewsKerala

30 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു ; സബ് കളക്ടറും ഗണ്‍മാനും അത്ഭുതകരമായി രക്ഷപെട്ടു

മൂന്നാര്‍: 30 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു സബ് കളക്ടറും ഗണ്‍മാനും അത്ഭുതകരമായി രക്ഷപെട്ടു. ദേവികുളം സബ് കളക്ടര്‍ വി. ആര്‍. പ്രേംകുമാറും ഗണ്‍മാനുമാണ് രക്ഷപെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ  മൂന്നാര്‍ – മറയൂര്‍ റോഡില്‍ വാഗവര ഫാക്ടറിക്ക് സമീപമായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ചിന്നാറില്‍നിന്ന് മൂന്നാറിലേക്ക് വരികയായിരുന്നു ഇവര്‍. സബ് കളക്ടറും ഗണ്‍മാനും മാത്രമാണ് കാറിലുണ്ടായിരുന്നത്. നിസാര പരിക്കേറ്റ ഇവരുവരെയും ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button