പക്വതയില്ലാത്ത ഇരുപത്തൊന്നുകാരനും ഏറെ ജീവിതാനുഭവങ്ങളുള്ള ഇരുപത്തെട്ടുകാരിയും തമ്മില്‍ വിവാഹം കഴിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമായി എത്തിയ ബോബി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജും മിയയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നര്‍മ്മത്തില്‍ പൊതിഞ്ഞ് എത്തിയ ബോബി തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പിലും നിരഞ്ജ് തന്നെയായിരിക്കും നായകന്.
ബ്ളാക്ക് ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നിരഞ്ജന്റെ രണ്ടാമത്തെ ചിത്രമാണ് ബോബി.
Post Your Comments