വിരമിച്ച ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ നടന് ജഗതിയുടെ ഭാര്യ രംഗത്ത്. പോലീസ് ഉദ്യോഗസ്ഥന് വിതുര കേസില്‍ ജഗതിയെ കുടിക്കിയെന്നാണ് വെളിപ്പെടുത്തല്‍. ഭാര്യ ശോഭ ഒരു വനിത മാഗസിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിതുര കേസില്‍ പ്രതിയായപ്പോള്‍ എന്നോടു പറഞ്ഞു, ഇതു കള്ളക്കേസാണ്, അത് എനിക്കു പൂര്‍ണ വിശ്വാസമായിരുന്നു.
അടുത്തിടെ വിരമിച്ച ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ‘നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട, അച്ചാര്‍ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാള്‍’ എന്ന പെണ്‍കുട്ടിയുടെ വിവരണം കേട്ട് ജഗതി ശ്രീകുമാര്‍ എന്ന് പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തത്. മലയാളത്തിലെ സുപ്രസിദ്ധ സിനിമാതാരത്തിന്റെ പേര് ആ പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും.
കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് അക്കാലത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന് വിളിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നല്കാന് തയാറല്ലെന്നു പറഞ്ഞു അന്ന് ജഗതി. പിന്നീട് കുടുക്കുകയായിരുന്നുവെന്നും ശോഭ പറഞ്ഞു.
Post Your Comments