KeralaLatest NewsNews

പിണറായി സര്‍ക്കാര്‍ മദ്യ ലോബി കൂട്ട് കേരളത്തിലെ സ്വച്ഛ ജീവിതം തകര്‍ക്കും : വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം•പിണറായി സര്‍ക്കാരും മദ്യ ലോബിയും തമ്മിലെ അവിശുദ്ധ ഇടപാടുകള്‍ കേരളത്തിലെ സ്വച്ഛ ജീവത്തെ തകര്‍ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയത് കൂടതല്‍ ബാറുകള്‍ മദ്യമുതലാളിമാര്‍ക്ക് തുറക്കാനവസരമൊരുക്കുന്നത് മദ്യ ലോബിക്ക് സമ്പൂര്‍ണമായി പിണറായി വിജയനും കൂട്ടരും ഒത്താശ ചെയ്യുന്നതിനാലാണ്. പാതകളുടെ അറ്റകുറ്റപ്പണിയും വികസനവും തടസ്സപ്പെടുത്തുന്ന പ്രശ്‌നം കൂടിയാണിത്. ഇത്തരത്തിലെ സംസ്ഥാന പാതകള്‍ തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളുടെ ബാധ്യതയായി മാറും. പൊതുമരാമത്ത് വകുപ്പിന്റെ എതിര്‍പ്പും മറികടന്നാണ് സര്‍ക്കാര്‍ ഇങ്ങനെ തീരുമാനമെടുക്കുന്നത്. മദ്യശാലകളുടെ എണ്ണം കുറഞ്ഞു വന്ന ഘട്ടത്തില്‍ മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷ വീണ്ടും ഇല്ലാതായിരിക്കുന്നു. മദ്യലോബിക്കു വേണ്ടി സംസ്ഥാനത്തിന്റെ വികസനത്തെയും ജനങ്ങളുടെ സൈ്വര്യതയും ഇല്ലാതാക്കുന്ന പിണറായി സര്‍ക്കാര്‍ നീക്കം അത്യന്തം അപകടകരമാണെന്നും സര്‍ക്കാര്‍ ഇതു തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button