ചാലക്കുടി : ചാലക്കുടിയിലെ ഡി സിനിമാസിന്റെ പേരില്‍ ദിലീപിനെ വേട്ടയാടാന്‍ ഇനി കൊച്ചിന്‍ ദേവസ്വം ബോര്‍ഡും. ഡി സിനിമാസ് കൈവശംവെച്ചിരിക്കുന്ന സ്ഥലം അളക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
തീയേറ്ററിന്റെ സമീപമുള്ള സ്ഥലവും അളക്കും. കിഴക്കേ ചാലക്കുടി വില്ലേജില്‍ 666/1, 680/1 എന്നീ സര്‍വേ നമ്പറുകളിലുള്ള വസ്തുവിന്റെ യഥാര്‍ത്ഥ അവകാശി വലിയ തമ്പുരാന്‍ കോവിലകം ആയിരുന്നെന്നും ഇപ്പോഴത് ദേവസ്വം ബോര്‍ഡിന്‍റെയാണെന്നുമാണ് വാദം.
666/1 എന്ന നമ്പറിലുള്ള ഭൂമി ഇപ്പോള്‍ ദേവസ്വത്തിന്റെ അധീനതയിലാണ്, ഇതും ഡി സിനിമാസ് നില്‍ക്കുന്ന സ്ഥലവും ദേശീയപാത വന്നപ്പോഴാണ് രണ്ടായത്. 680/1 എന്ന നമ്പറിലുള്ള കോവിലകത്തിന്റെ വസ്തു എങ്ങനെ വ്യക്തികല്‍ക്ക്ല്‍ പതിച്ചു നല്‍കിയെന്നാണ് ബോര്‍ഡ് പരിശോധിക്കുന്നത്.
Post Your Comments