
ഗ്ലാസ്ഗോ: പി.വി സിന്ധു വീണ്ടും ഇന്ത്യയുടെ അഭിമാനതാരകം. ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സെമിഫെെനല്‍ പോരാട്ടത്തില്‍ ലോക ജൂനിയര്‍ ചാംപ്യന്‍ ചൈനയുടെ ചെന്‍ യുഫെയിയെ ഏകപക്ഷീയമായി തകര്‍ത്ത് പി.വി സിന്ധു ഫെെനലില്‍ കടന്നു.അതേസമയം ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകളുടെ സ്വപ്ന ഫൈനലിന് കാത്തിരുന്നവരെ നിരാശരാക്കിക്കൊണ്ട് സൈന നേഹ്‌വാളിന്റെ പോരാട്ടം സെമിയിൽ അവസാനിച്ചു.
ലോക ജൂനിയർ ചാംപ്യൻ ചൈനയുടെ ചെൻ യുഫെയിയെ നേരിട്ടുള്ള സെറ്റുകൾക്ക് കെട്ടുകെട്ടിച്ചാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്. സൈനയെ തകർത്തെത്തുന്ന ജപ്പാന്‍ താരം നസോമി ഒകുഹറയാണ് സിന്ധു ഫൈനലിൽ നേരിടുന്നത്. സെമിയില്‍ തോറ്റെങ്കിലും സൈനയ്ക്ക് വെങ്കലമെഡല്‍ ലഭിക്കും. 2015ല്‍ ജക്കാര്‍ത്തയില്‍ വെള്ളി നേടിയ ശേഷമുള്ള സൈനയുടെ മികച്ച പ്രകടനമാണിത്.
Post Your Comments