Latest NewsUSANewsInternational

കടലില്‍ കളഞ്ഞുപോയ  കല്യാണമോതിരം കിട്ടിയത് നാലുപതിറ്റാണ്ടിനു ശേഷം

വാഷിങ്ടണ്‍: കടലില്‍ കളഞ്ഞുപോയ  കല്യാണമോതിരം കിട്ടിയത് നാലുപതിറ്റാണ്ടിനു ശേഷം. കൃത്യമായി പറഞ്ഞാല്‍ 47 വര്‍ഷത്തിനു ശേഷമാണ് കല്യാണമോതിരം തിരികെ കിട്ടിയത്. കല്യാണമോതിരം കിട്ടിയത് ഒരു അപരിചിതനായ വ്യക്തിക്കാണ്. അദ്ദേഹം കല്യാണമോതിരമാണിത് എന്നു മനസിലാക്കിയതോടെ ഉടമയെ തേടി കണ്ടു പിടിക്കുകയായിരുന്നു. അമേരിക്കക്കാരായ പാട്രിക് എഫ് ഒ ഹേഗനും ഭാര്യ ക്രിസ്റ്റിനുമാണ് 47 വര്‍ഷത്തിനു വിവാഹ മോതിരം തിരിച്ചു കിട്ടിയത്.

1970ലാണ് പാട്രിക്കും ക്രിസ്റ്റിനും വിവാഹിതരാകുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, മാസച്ച്യൂസെറ്റ്‌സ് കേപ് കോഡിലെ മധുവിധുകാലത്ത് പാട്രിക്കിന്റെ കൈയില്‍നിന്ന് മോതിരം കടലില്‍ വീണു പോവുകയായിരുന്നു. പാട്രിക്കിന്റെ പൂര്‍ണമായ പേര് മോതിരത്തില്‍ കൊത്തിയിട്ടുണ്ട്.കഴിഞ്ഞ ജൂലായ് മാസത്തില്‍ കേപ് കോഡ് ബീച്ചിലൂടെ നടക്കുകയായിരുന്നു ജിം വിര്‍ത്ത് എന്നയാള്‍. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു മെറ്റല്‍ ഡിറ്റക്ടര്‍ കൂടിയുണ്ടായിരുന്നു. തീരത്തു കൂടിയുള്ള യാത്രയ്ക്കിടെ തീരത്തുനിന്ന് ഒരു മോതിരം ലഭിച്ചു.

ജിം മോതിരം വീട്ടില്‍ കൊണ്ടുപോയി അത് നന്നായി വൃത്തിയാക്കി. അപ്പോഴാണ് അതിലെ പാട്രിക് എഫ് ഒ ഹേഗനെന്ന പേര് ജിമ്മിന്റെ കണ്ണില്‍പ്പെട്ടത്. 1969 ലെ മാന്‍ഹട്ടന്‍ കോളേജില്‍നിന്നുള്ള മോതിരമാണെന്നും പരിശോധനയില്‍ ജിമ്മിന് മനസ്സിലായി, മാന്‍ഹട്ടന്‍ കോളേജ് എന്നും മോതിരത്തില്‍ കൊത്തിയിട്ടുണ്ടായിരുന്നു.

അതോടെ അതിന്റെ ഉടമയെ എങ്ങനെയെങ്കിലും കണ്ടുപിടിക്കണമെന്നായി ജിമ്മിന്റെ തീരുമാനം. അങ്ങനെ ആ പേര് ഇന്റര്‍നെറ്റില്‍ ജിം തിരഞ്ഞുനോക്കി.അപ്പോഴാണ് ഒരു കുടുംബത്തിന്റെ ഓര്‍മക്കുറിപ്പ് ജിമ്മിന്റെ കണ്ണില്‍പ്പെടുന്ന്- ദ ബുക്ക് ഓഫ് കെല്‍സ് എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ക്രിസ്റ്റിന്‍ എന്ന സ്ത്രീയുടെതായിരുന്നു ആ ഓര്‍മക്കുറിപ്പ്.

അവര്‍ ഭര്‍ത്താവായ പാട്രിക്കിനെ കുറിച്ചും മാന്‍ഹട്ടന്‍ കോളേജില്‍ വച്ച് അദ്ദേഹവുമായി പ്രണയത്തിലായതുമൊക്കെ പരാമര്‍ശിച്ചിരുന്നു. അതോടെ ഇത് ക്രിസ്റ്റിന്റെ ഭര്‍ത്താവ് പാട്രിക്കിന്റെ മോതിരമാണെന്ന് ജിമ്മിന് മനസ്സിലായി. അങ്ങനെയാണ് മോതിരം തിരിച്ചു ഏല്‍പ്പിച്ചത്.

shortlink

Post Your Comments


Back to top button