നായകന്മാര്‍ നിറഞ്ഞാടുന്ന സിനിമയില്‍ നയികമാര്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ രചിച്ച സംവിധയകനാണ് എം.ടി വാസുദേവന്‍നായര്‍. പഞ്ചാഗ്‌നിയിലും നഖക്ഷതങ്ങളിലും ആര്യണകത്തിലും അക്ഷരങ്ങളിലും പരിണയത്തിലും വൈശാലിയിലുമെല്ലാം ഈ നായികമാരുടെ പിന്‍പറ്റി നടക്കാനായിരുന്നു നായകരുടെ വിധി. മമ്മൂട്ടിയും സീമയും പ്രധാന വേഷങ്ങളില്‍ എത്തിയ അക്ഷരങ്ങളുടെ ചിത്രീകരണവേളയിലെ ഒരു രസകരമായ അനുഭവം എം.ടി. വെളിപ്പെടുത്തുന്നു. ‘അതില്‍ സീമ (ഗീത) മമ്മൂട്ടിയുടെ ചെകിട്ടത്തടിക്കുന്ന ഒരു സീനുണ്ട്. അവശാവസ്ഥയില്‍ നിന്ന് അയാളെ മാറ്റിയെടുത്തുകൊണ്ടുവരുമ്പോ അയാള്‍ എന്തോ താന്തോന്നിത്തരം പറയുന്നു. അതിനാണ് അടിക്കുന്നത്. അന്ന് തന്നെ ഒരു സംശയമുണ്ടായിരുന്നു. അത് എടുക്കാമോ എന്ന്. ഞാന്‍ പറഞ്ഞു, ഒരു കുഴപ്പവുമില്ല, എടുക്കാം. പിന്നീട് അത് വെട്ടിയോ, സിനിമയിലുണ്ടോ… എനിക്കറിയില്ല’-എം.ടി പറഞ്ഞു.
പഞ്ചാഗ്‌നിയിലെ ഇന്ദിരയ്ക്ക് പകരം ആദ്യം ഒരു പുരുഷനെയായിരുന്നു ആലോചിച്ചിരുന്നതെന്നും എം.ടി പറഞ്ഞു. ഒരു പത്രവാര്‍ത്തയാണ് ആ കഥയുടെ അടിസ്ഥാനം. പരോള്‍ കിട്ടുന്ന ഒരു ജയില്‍പ്പുള്ളി കുറേക്കാലത്തിനുശേഷം വീട്ടിലേയ്ക്ക് വരുന്ന കഥയാണ്. അക്കാലത്ത് സ്ത്രീകളും നെക്‌സലിസത്തിലേയ്ക്ക് പോയിട്ടുണ്ട്. അങ്ങനെയാണ് ഇന്ദിര എന്ന കഥാപാത്രം ഉണ്ടാകുന്നത്.
Post Your Comments