കാഞ്ഞിരപ്പള്ളി: ബ്രേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറിൽ ഇടിച്ചുനിർത്തി ഒഴിവായത് വൻ ദുരന്തം. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. ബ്രേക്ക് പിടിക്കാന്‍ ശ്രമിച്ചിട്ടും ബസ് നിൽക്കാതെ പത്തു മീറ്ററോളം സൈഡില്‍ ഉരഞ്ഞുനീങ്ങി വളവില്‍ ഡിവൈഡറായി സ്ഥാപിച്ചിരുന്ന വീപ്പയില്‍ ഇടിച്ചുനിൽക്കുകയായിരുന്നു. നിന്നില്ലായിരുന്നെങ്കില്‍ ഇരുപതടിയോളം താഴ്ചയുള്ള മണിമല റോഡിലേക്ക് പതിക്കുമായിരുന്നു. എതിരെ മറ്റു വാഹനങ്ങള്‍ വരാഞ്ഞതും ഭാഗ്യമായി. ഒരുവശം ഇടിച്ചതിനെത്തുടര്‍ന്ന് ബസിന്റെ ഡീസല്‍ പൈപ്പ് തകര്‍ന്നു. ഡീസല്‍ റോഡിലൂടെ ഒഴുകി.
ഓട്ടത്തിനിടെ ബസിന്റെ മുമ്പിലത്തെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി ഡിപ്പോയില്‍ പത്തിലേറെ തവണ പരാതി എഴുതി നല്‍കിയിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ബസിന്റെ കേടുപാടുകള്‍ മാറ്റാന്‍ അധികൃതര്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് മുമ്പത്തെ ഡ്രൈവര്‍ പിന്മാറിയതെന്നും ജീവനക്കാര്‍ പറയുന്നു.
Post Your Comments