Latest NewsKeralaNews

കോട്ടക്കല്‍ കുറ്റിപ്പുറത്തുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം: വിഗ്രഹം ഇളകിയ നിലയില്‍

മലപ്പുറം: കോട്ടക്കല്‍ കുറ്റിപ്പുറത്തുകാവ് ദേവീക്ഷേത്രത്തില്‍ കവർച്ച. വിഗ്രഹം ഇളക്കിയെടുക്കാൻ ശ്രമം നടന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. ശ്രീകോവിലിന്റെ പൂട്ടുകുത്തിപ്പൊളിച്ച്‌ അകത്തു കയറി വിഗ്രഹം ഇളക്കിയെടുത്തു കൊണ്ടുപോകാനായിരുന്നു ശ്രമമെന്നു കരുതുന്നു. വിഗ്രഹം ഇളകിയ നിലയിലാണ്. മോഷണ ശ്രമമാണെന്ന് പ്രാഥമിക വിലയിരുത്തൽ.

മറ്റു സാധ്യതകളും അന്വേഷിക്കുന്നുണ്ട്.ഭണ്ഡാരത്തിലെ നോട്ടുകള്‍ മുപ്പതിനായിരത്തോളം രൂപ വരുമെന്നാണ് കരുതുന്നത്. ഇതും കവർന്നിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചേകാലോടെ മേല്‍ശാന്തി വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കരുവാന്‍കുടി എന്ന സ്ഥലം വരെ പോലീസ് നായ ഓടിയെന്നാണ് വിവരങ്ങൾ.

image from google

shortlink

Related Articles

Post Your Comments

Related Articles


Back to top button