Latest NewsNewsIndia

ബീഹാറിലെ പ്രളയ ദുരിതത്തിനിടയിൽ ലാലുവിന്റെ മഹാറാലി

പാറ്റ്‌ന: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി ഇന്ന് നടക്കുകയാണ്. ബീഹാര്‍ പ്രളയത്തില്‍  മരണം 440 ആയി. പ്രളയക്കെടുതി ബാധിത മേഖലകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി 500 കോടിരൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പ്രളയ ദുരിതം തുടരുന്നതിനിടയിലാണ് ലാലുവിന്റെ പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടത്തുന്നത്. 19 ജില്ലകളിലായി 1.71 കോടി ജനങ്ങളെ പ്രളയം രൂക്ഷമായി ബാധിച്ചു.

അരാരിയ ജില്ലയില്‍ മാത്രം 95 പേര്‍ മരിച്ചതായാണ് കണക്ക്. സീതാര്‍മാഹിയില്‍ 46 ഉം, വെസ്റ്റ് ചമ്ബാരണില്‍ 36 ഉം, ഈസ്റ്റ് ചമ്പാരണില്‍ 32 ഉം, ദര്‍ഭംഗയില്‍ 30 പേര്‍ പ്രളയക്കെടുതിയില്‍ മരിച്ചു. മധുബനിയില്‍ 28, മധേപുരയില്‍ 25, കിഷന്‍ഗഞ്ചില്‍ 24, ഗോപാല്‍ ഗഞ്ചില്‍ 20, സുപോളില്‍ 16, പുര്‍നിയയില്‍ 9, മുസാഫര്‍പൂരില്‍ 9, സഹര്‍യില്‍ 8, കഗാരിയ 8, സരണ്‍ 7, ഷെയോഹര്‍ 5, സമസ്തിപൂര്‍ 2 എന്നിങ്ങനെയാണ് മരണമെന്നാണ് ഔദ്യോഗിക കണക്ക്.

പാറ്റ്നയിലെ ഗാന്ധി മൈതാനത്തു നടത്തുന്ന റാലിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ജെഡിയു നേതാവ് ശരദ് യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി റാലിയില്‍നിന്നു വിട്ടുനില്‍ക്കുമെന്നാണു സൂചന.ലാലുവിന്റെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ആര്‍ജെഡിയുടെ മുഖമായി ഉയര്‍ത്തുന്നതിനാണ് റാലിയെന്നാണു കരുതപ്പെടുന്നത്.

ഗുലാം നബി ആസാദ്, സി.പി.ജോഷി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചന. ശരദ് യാദവ് റാലിയില്‍ പങ്കെടുത്താല്‍ ശരദ് യാദവിനെ പുറത്താക്കാനും അയോഗ്യനാക്കാനും ജെഡിയു നടപടി തുടങ്ങുമെന്ന് നിതീഷ് പക്ഷം മുന്നറിയിപ്പുമായി രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button