കോഴിക്കോട്: ഇന്നലെ മഞ്ജു വാര്യർ കോഴിക്കോടെത്തിയപ്പോൾ ഒരു മുത്തശ്ശി ഓടി വന്നു മഞ്ജുവിനെ കെട്ടിപ്പിടിച്ചു. എല്ലാവര്ക്കും കൗതുകമായിരുന്നു ആ കാഴ്ച. കണ്ണ് നിറഞ്ഞിരിക്കുന്ന അവരെ നോക്കി മഞ്ജു എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോൾ സന്തോഷം കൊണ്ടാണെന്നായിരുന്നു അവരുടെ മറുപടി.
എന്നാൽ തന്നെ ഇത്രയധികം സ്നേഹിക്കുന്ന ആ ആരാധിക ആരെന്നു മഞ്ജു അറിഞ്ഞില്ലെങ്കിലും മുത്തശ്ശിയെ പിന്തുർന്ന പത്രക്കാർക്ക് ആളെ പിടികിട്ടി. അത് ഗായികയും മുൻ ആകാശവാണി ആർട്ടിസ്റ്റുമായ റാബിയ ബീഗം ആയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ 65 വർഷക്കാലത്തോളം അവർ ആകാശവാണിയിൽ ജോലി ചെയ്തു.
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ കെ ടി മുഹമ്മദ് നാടകമാക്കിയപ്പോൾ റാബിയ ബീഗം ആയിരുന്നു അതിലെ നായിക. നായകൻ കെ പി ഉമ്മറും. അഭിനയം കണ്ടു സത്യൻ നേരിട്ടെത്തി ക്ഷണിച്ചെങ്കിലും ആളുകൾ കളിയാക്കുമെന്നു ഭയന്ന് അവർ പോയില്ല. റാബിയ ബീഗം കോഴിക്കോട്ട് ഒരു ഒറ്റമുറി വീട്ടിൽ പാട്ടിനെയും സിനിമയെയും സ്നേഹിച്ചു കഴിയുകയാണ്.
Post Your Comments