ന്യൂഡല്‍ഹി: താജ്മഹല്‍ ശിവക്ഷേത്രമല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യ സത്യവാങ്മൂലം നൽകി. ആഗ്ര ജില്ലാ കോടതിയിലാണ് താജ്മഹല്‍ ശവകുടീരമാണെന്ന് ആര്‍ക്കിയോളജി വകുപ്പ് സത്യവാങ്മൂലം നൽകിയത്. 2015 ഏപ്രിലില്‍ ആഗ്ര ജില്ല കോടതിയില്‍ ആറ് അഭിഭാഷകര്‍ താജ്മഹല്‍ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹർജി സമര്‍പ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍, സാംസ്കാരിക വകുപ്പ്, ആഭ്യന്തര സെക്രട്ടറി, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യ എന്നിവര്‍ക്ക് നോട്ടീസയച്ചതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ക്കിയോളജി വകുപ്പ് മറുപടി നല്‍കിയിരിക്കുന്നത്.
1920 ഡിസംബര്‍ 22ലെ ഉത്തരവ് പ്രകാരം ആര്‍ക്കിയോളജി ഡിപ്പാർട്ട്മെന്റ് സംരക്ഷിത സ്മാരകമായാണ് താജ് മഹൽ സംരക്ഷിക്കുന്നത്. താജ്മഹല്‍ നിന്നിരുന്ന സ്ഥാനത്ത് ശിവക്ഷേത്രമോ ശിവലിംഗമോ ഉണ്ടായിരുന്നില്ലെന്നും വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു.
Post Your Comments