ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനിയാണ് വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പരോളിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ ജയിലിൽ നിരാഹാരമിരിക്കുമെന്ന് നളിനി പറഞ്ഞു. കഴിഞ്ഞ 26 വർഷമായി രാജീവ് ഗാന്ധി വധക്കേസിൽ നളിനി വെല്ലൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു.
Post Your Comments